ക്യാമ്പുകളിൽ വസ്ത്രം, ഭക്ഷണം എത്തിച്ചു.
എല്ലാ സൗകര്യവും ഒരുക്കി. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തനം നടത്തുന്നു
കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി
തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ല .
രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചുവെന്നും മന്ത്രി.
*സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 17 ആയി.തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നു*
കോട്ടയത്ത് 13 പേരും ഇടുക്കിയിൽ നാലു പേരുമാണ് മരിച്ചത് .
കോട്ടയം കൂട്ടിക്കലിൽ 10 പേരുടെ മൃതദേഹം ലഭിച്ചു . കാവാലി ഒട്ടലാങ്കൽ വട്ടാളക്കുന്നേൽ മാർട്ടിൻ്റെ കുടുംബത്തിലെ 6 പേരുടെ മൃതദ്ദേഹം കണ്ടെടുത്തു.
ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ ' പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി ( 45 ) , മകൻ അലൻ ( 8 ) , പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ ( 58 ) , മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി ( 50 ) എന്നിവരുടെയും മൃതദേഹം ലഭിച്ചു . ഇവർക്കു പുറമേ ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ , കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം .
ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി . കണ്ടെത്തിയ 3 മൃതദേഹങ്ങളും കുട്ടികളുടെതാണ്. വെള്ളപ്പാച്ചിലിൽപ്പെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി ( 44 ) യുടെ മൃതദേഹവും ലഭിച്ചു .
ഇടുക്കിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്
ഉരുൾപൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ക്യാമ്പുകളിൽ വസ്ത്രം, ഭക്ഷണം എത്തിച്ചു.
എല്ലാ സൗകര്യവും ഒരുക്കി. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തനം നടത്തുന്നു
കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി.
തെരച്ചിൽ നിർത്തിയിട്ടില്ല.
മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ല .