ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്‍റെ തുടക്കം. ബജറ്റ് അവതരിപ്പിക്കുന്നതും ഈ സമ്മേളനത്തിലായിരിക്കും.
നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയാറാക്കാൻ കെ.എൻ. ബാലഗോപാല്‍, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളായി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചു. ഇതിനുള്ള വിവരങ്ങള്‍ വകുപ്പുകളില്‍ നിന്നും ശേഖരിക്കാനും ഏകോപിപ്പിക്കനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.