കോട്ടയം: കലാ മത്സരങ്ങളിൽ വായ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫൂട്ട്, സ്‌റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ഇനങ്ങൾ ജില്ലാതലത്തിൽ മത്സരിക്കുന്നതിനാണ് നേരിട്ട് എൻട്രികൾ സ്വീകരിക്കുന്നത്. 2025 ജനുവരി ഒന്നിന് 15 വയസ്സ് തികയുന്നവരും 29 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് ഡിസംബർ 15 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി https://keralotsavam.com എന്ന സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്യാം.