തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അങ്കമാലി സ്വദേശിയുടേതാണ് കാര്‍. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
വാഹനം തകരാറിലായതോടെ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ തിരിച്ചു.
കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് സമാന സംഭവമുണ്ടായി. വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്ന എന്‍ജിന്‍ തകരാറിലായ ഒരു വാന്‍ കാട്ടാന തകര്‍ത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍ ആരുമുണ്ടായിരുന്നില്ല.
സമീപകാലത്തായി വാച്ചുമരം ഭാഗത്ത് അതിരൂക്ഷമാണ് കാട്ടാനശല്യം. ആദിവാസി മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഒട്ടേറെപേര്‍ ജീവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കാട്ടില്‍ മരോട്ടിക്കായ ശേഖരിക്കാന്‍ പോയ വത്സ എന്ന സ്ത്രീ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.