തിരു.: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതു പോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ, ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാം വർഷ പരീക്ഷകൾക്കൊപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പ്രസ്തുത പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്. 2023 -'24 അദ്ധ്യയനവർഷം മുതൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാം വർഷ പൊതു പരീക്ഷകൾക്കൊപ്പമാകും നടക്കുക.