മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്. വിവരാവകാശ പ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പിൽ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. അഭിമുഖത്തിൻ്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പിആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.














































































