പാമ്പാടി: പൊത്തൻപുറം ബി.എം.എം സ്കൂളിലെ തപോവൻ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം നടത്തി. സ്കൂൾ നഴ്സറിയോജനയടക്കം വിവിധ പരിസ്ഥിതിസംരക്ഷണ പദ്ധതികൾക്ക് തുടക്കംകുറിച്ചു .കോട്ടയം സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ സ്കൂൾനഴ്സറിയോജന പദ്ധതി പ്രകാരം ഇക്കോ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ വിത്തുകൾ സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക നഴ്സറിയിൽ പാകി മുളപ്പിച്ച് ആയിരക്കണക്കിന് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറാക്കി വനംവകുപ്പിന് കൈമാറുന്നതാണ്. പരിസ്ഥിതി പ്രവർത്തകൻ ഡോ. രജേഷ്കടമാൻചിറയുമായി സഹകരിച്ച് ആയിരം വൃക്ഷത്തൈകൾ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും, വീടുകളിലും നട്ടുവളർത്തുന്ന പദ്ധതിയാണ് "പ്രകൃതിക്കായ് ഒരു മരം" പദ്ധതി.ബി.എം.എം. സ്കൂൾ സ്ഥാപിതമായിട്ട് നാല്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വർഷത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാമ്പാടി ദയറാങ്കണത്തിലും, സ്കൂൾ ക്യാമ്പസിലുമായി 40 വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിയാണ് " തൊടിയിൽ ഒരു തണൽ" പദ്ധതി. ഈ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കോട്ടയം സോഷ്യൽ ഫോറസ്ടി അസിസ്റ്റന്റ് കൺസർവേറ്റർ ഷാൻട്രി ടോം നിർവ്വഹിച്ചു. മുൻവർഷങ്ങളിൽ വിതരണം ചെയ്ത വൃക്ഷത്തെകൾ മികച്ചരീതിയിൽ പരിപാലിച്ച് വളർത്തുന്ന.
വിദ്യാർത്ഥികളേയും,വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തലമത്സരത്തിൽ വിജയിച്ച വിദ്യാർത്ഥി ജീവൻ എസ്സിനും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു.പരിപാടിയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി.സ്കൂൾ ലോക്കൽ മാനേജർ ഫാ.മാത്യു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ റെജി ഏബ്രഹാം, വൈസ് പ്രിൻസിപ്പൽമാരായ ലത മാത്യു, എലിസബത്ത് തോമസ്, പൊൻകുന്നം റേഞ്ച് ഓഫീസർ ആർ ഹരികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ജി നായർ എന്നിവർ സംസാരിച്ചു.പരിപാടിക്ക് ഇക്കോ ക്ലബ്ബ് കോഡിനേറ്റർമാരായ സ്മിത വർഗ്ഗീസ്,ജ്യോതി എസ് എന്നിവർ നേതൃത്വം നൽകി.













































































