ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യ.
ഗെയിംസ് നാളെ അവസാനിക്കാനിരിക്കെ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി.
ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡൽ നേടുന്നത്.
വനിതാ കബഡി ടീമിൻ്റെ സ്വർണ്ണ നേട്ടത്തോടെയാണ് ഇന്ത്യ 100 മെഡൽ എന്ന നേട്ടം കൈവരിച്ചത്.
ചൈനീസ് തായ്പേയിയെ ഫൈനലിൽ 26 - 25 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണ്ണം കരസ്ഥമാക്കിയത്.