കേരളത്തിൽ ഇന്ന് മുതൽ 5ജി സേവനത്തിന് തുടക്കം. കേരളത്തിൽ റിലയൻസ് ജിയോയാണ് 5ജി ആദ്യമായി എത്തിക്കുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകിട്ട് മുതലാകും സേവനം ലഭ്യമായി തുടങ്ങുക. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിൽ ആകും 5ജി ലഭ്യമാവുക. 5ജിയിൽ 4ജിയെക്കാൾ പത്തിരട്ടി വരെ ഡാറ്റ വേഗതയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോൺ ഉള്ളവർക്ക് ഫോണിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ മാത്രം മതി. സിംകാർഡിൽ മാറ്റം വരുത്തേണ്ടതില്ല. ഇന്ത്യയിൽ ഒക്ടോബർ മുതലാണ് റിലയൻസ് 5ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. രാജ്യത്തെ എല്ലാ താലൂക്കുകളിലും ഡിസംബർ അവസാനത്തോടെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.
