പരിക്ക് ഭേദമായതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. മോശം ഫോമിനെ തുടർന്ന് മലയാളി താരം കരുണ്‍ നായരെ പുറത്താക്കിയപ്പോള്‍ പകരം ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കെ കാലില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീമില്‍ ഇടം നേടാനായില്ല. പകരക്കാരായി ധ്രുവ് ജുറേലും എൻ ജഗദീശനും വിക്കറ്റ് കീപ്പർമാരായി ടീമിലെത്തി.