യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്നും പ്രതിരോധ മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.
ബഹ്റൈനിൽ വിവിധ ഇടങ്ങളിൽ ഇറാന്റെ ആക്രമണം. യുഎസ് ബേസിൽ ഇറാൻ ആക്രമണം നടത്തി. ബഹ്റൈൻ തലസ്‌ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായി.
ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെ ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.













































































