അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ്.
പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനില്‍ ആന്റണിക്ക് സഭ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും.
സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു.
മുതിർന്ന നേതാവായ ജോർജിന്റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്റണി പറഞ്ഞു.ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്റെ വീട്ടില്‍ അനില്‍ ആന്റണിയെത്തിയത്