കോട്ടയം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ജെയ്ക്ക് സി. തോമസ്എൽഡിഎഫ്സ്ഥാനാർത്ഥിയാകും. ഇന്നു പേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്ക്കിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
പാർട്ടി ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ഇത് ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു. ഇതോടെ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് ജെയ്ക്കിന്റെ പേരായിരിക്കും പ്രഖ്യാപിക്കുക. നാളെയായിരിക്കും ഔദ്യോഗികപ്രഖ്യാപനം.
ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.
2016ൽ ഉമ്മൻ ചാണ്ടിയോട് 27,092 വോട്ടിനും 2021ൽ 9044 വോട്ടിനുമാണ് പരാജയപ്പെട്ടത്.