ഇന്ത്യൻ സേനയുടെ കരുത്താനായ സുഖോയ് 30 എംകെഐയിലാണ് ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർകൂടിയായ ദ്രൗപതി മുര്‍മു ആദ്യമായി പറന്നത്.
അസമിലെ തേസ്പൂര്‍ വ്യോമ കേന്ദ്രത്തിൽ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധ വിമാന യാത്ര നടത്തിയത്.
ബ്രഹ്മപുത്ര, തേസ്പൂർ താഴ് വരകൾക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു.
ആന്റി ഗ്രാവിറ്റി സ്യൂട്ട് ധരിച്ചായിരുന്നു പ്രസിഡൻ്റ് യാത്ര ചെയ്തത്.
ഏപ്രിൽ ആറ് മുതൽ എട്ട് വരെ അസമിൽ സന്ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു വിമാന യാത്ര.
" അച്ഛാ ലഗ (നന്നായി തോന്നി)," എന്നായിരുന്നു പ്രസിഡന്റ് മുർമു തന്റെ 25 മിനിറ്റ് യാത്ര പൂർത്തിയാക്കിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.















































































