31 May 2026
Sunday
LATEST NEWS
തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി...

*തൃശ്ശൂരില്‍ 14-ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാല്‍ വിജിലൻസിന്റെ പിടിവീഴും*

തൃശ്ശൂരില്‍ 14-ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാല്‍ വിജിലൻസിന്റെ പിടിവീഴും.

എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങള്‍ വിജിലൻസ്  ശേഖരിച്ചിട്ടുണ്ട്.

ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അത് അറിയാനുള്ള സംവിധാനവും വിജിലൻസ് തയ്യാറാക്കി. കലോത്സവത്തില്‍ വർഷങ്ങളായി ഇടപെടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.

ഉപജില്ല, ജില്ലാതല മത്സരങ്ങളില്‍ പരാതിക്കിടയാക്കിയ വിധികർത്താക്കള്‍, അവരുമായി ബന്ധപ്പെട്ട ആരോപണവിധേയരായവർ തുടങ്ങിയവർ നിരീക്ഷണത്തിലായിരിക്കും. വിജിലൻസിന്റെ സാന്നിധ്യം ശക്തമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു.

വിശദമായ കർമപദ്ധതിക്ക് വിജിലൻസ് ഡയറക്ടറേറ്റ് രൂപം നല്‍കുന്നുണ്ട്. കോഴ വാങ്ങലോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലൻസിനെ അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കും. 25 വേദികളിലും വിജിലൻസിന്റെ ടോള്‍ഫ്രീ നമ്ബരായ 1064 രേഖപ്പെടുത്തിയ ബ്രോഷറുകള്‍ വിതരണം ചെയ്യും. കലോത്സവത്തിനായി 10,000 ബ്രോഷറുകള്‍ തയ്യാറാക്കി.

Related Stories

latest news


Most Popular