നേരത്തെ ജഡ്ജി ടിറ്റി ജോർജിന്റെ മുമ്പാകെ പരിഗണിച്ചിരുന്ന കേസ്, അദ്ദേഹം സ്ഥലം മാറി പോയതിനെത്തുടർന്ന് നിലവില്‍ അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി എം. തുഷാറിന്റെ മുമ്പാകെയാണ് പരിഗണിക്കുന്നത്. കേസന്വേഷണത്തിന്റെ വിശദമായ വിവരങ്ങള്‍ മെയ് 30-ന് മുമ്പായി കോടതിയില്‍ സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കിയിട്ടുണ്ട്.









































































