5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ രൂപം കൊടുക്കും. കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു.AI ക്ക് പ്രത്യേക പരിഗണന നൽകും. ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബായി കേരളത്തെ മാറ്റും. വ്യവസായങ്ങൾക്ക് വേണ്ടി ലാൻഡ് ബാങ്ക് രൂപീകരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കും.
അതിനാൽ പല പദ്ധതികളുടെയും അജൻഡ ഇന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാറ്റിവച്ചു. ഞങ്ങൾ നടപ്പിലാക്കുന്നത് എൽഡിഎഫ് നയമല്ല. പറഞ്ഞത് യുഡിഎഫിന്റെ നയങ്ങൾ. നയരാഹിത്യം എന്നത് പിണറായി വിജയന്റെ തോന്നല്‍. അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്.
10000 ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് സർക്കാർ സഹായം നൽകും. ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കും. കേരളത്തിലെ സഹകരണ മേഖല തകർച്ചയിലാണ്. സഹകരണ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ലഹരിശൃംഖലയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നയരാഹിത്യത്തെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ അവരുടെ നയമല്ല ഞതങ്ങൾ നടപ്പിലാക്കുന്നതെന്നും പുതിയ സർക്കാരിന്റെ നയമാണെന്നുമായിരുന്നു മറുപടി










































































