തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സസ്മെന്റ്' ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ എസ്എഫ്ഐ-സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ആണ് കാർ ഡ്രൈവർക്കും, ഉദ്യോഗസ്ഥർക്കും , പോലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ പോലീസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു ഉദ്യോഗസ്ഥനെ കൂടുതൽ ചികിത്സയ്ക്കായി ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തികേയൻ്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപകമായ അറസ്റ്റ് നടപടികൾ ആരംഭിച്ചു. ബേക്കറി ജംഗ്ഷനിൽ പോലീസുമായി ഏറ്റുമുട്ടിയ എസ്എഫ്ഐ പ്രവർത്തകർ നിലവിൽ പാളയം ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ അഭയം തേടിയിരിക്കുകയാണ്.











































































