കര്‍ണാടകയിലെ ബട്കലിലാണ് സംഭവം. അപകടത്തില്‍ മരിച്ചവര്‍ ഏഴുപേരും സ്ത്രീകളാണ്. രണ്ടുപേര്‍ രക്ഷപ്പെട്ടു. മൂന്നുപേരെ കാണാതായി. ലക്ഷ്മി മഹാദേവ് നായിക് (42), ഉമേഷ് നായിക് (30), ലക്ഷ്മി നായിക് (30), ലക്ഷ്മി അണ്ണപ്പ നായിക് (60), ലക്ഷ്മി ശിവറാം നായിക് (49), ജ്യോതി നാഗപ്പ നായിക് (34), മാലതി നായിക് (38), മസ്തമ്മ നായിക് എന്നിവരാണ് മരിച്ചത്. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കടലില്‍ നിന്നുണ്ടായ വേലിയേറ്റവും ഇവര്‍ ഒഴുക്കില്‍പ്പെടാന്‍ കാരമണായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.











































































