*വാഷിങ്ടണ്‍* : യുഎസ് സന്ദര്‍ശന ത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നേരിട്ടെത്തി സ്വീകരിച്ചു.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആയിരുന്നു പ്രധാന മന്ത്രിക്ക് സ്വീകരണം. ഇന്ത്യയും അമേരിക്ക യും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡന് പറഞ്ഞു.
ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായുള്ള ആദരമായാണ് ഈ സ്വീകരണത്തെ കാണു ന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റു മായി നടത്താന്‍ പോകുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ കഠിനാ ധ്വാനത്തിലൂടെയും അര്‍പ്പണ ബോധത്തി ലൂടെയും യുഎസില്‍ ഇന്ത്യയുടെ മഹത്വം ഉയര്‍ത്തുകയാണ്. ഇരു രാജ്യങ്ങളുടെയും ബന്ധ ത്തിന്റെ യഥാര്‍ത്ഥ ശക്തി അവരാണ്- പ്രധാനമന്ത്രി മോദി പറഞ്ഞു.
പട്ടിണി ഇല്ലാതാക്കു ന്നതിനും ആരോഗ്യ രംഗത്തെവികസനംശക്തിപ്പെടുത്തുന്നതിലും കാലാവസ്ഥ വ്യതി യാനത്തെ പരിഗണി ക്കാനും യുക്രൈനിലെ റഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ, ഭക്ഷ്യ രംഗത്തെ അര ക്ഷിതാവസ്ഥ മറികട ക്കാനും ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നില്‍ക്കുകയാണെന്ന് പ്രസിഡന്റ് ബൈഡന് പറഞ്ഞു.