പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണ കാരണം.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, എകലവ്യൻ, ദേവാസുരം, അദ്വൈതം തുടങ്ങിയവ അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്.
1965 ഫെബ്രുവരി 25 ന് കൊച്ചിയിലാണ് ജനനം.
രാജപർവൈ' ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം.
2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു. ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകൾ: മഹാലക്ഷ്മി.














































































