ചൊവ്വാഴ്ച ആനിക്കാട് മോർ ഗ്രീഗോറിയോസ് ദയറായിൽ വച്ച് നടന്ന ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത താൽക്കാലികമായി ചുമതലകൾ ഏറ്റെടുത്തു.കഴിഞ്ഞ 17 വർഷക്കാലം നിരണം ഭദ്രാസനത്തിൻ്റെ ചുമതല വഹിച്ച ഡോ. മോർ കൂറിലോസ് മെത്രാപ്പോലീത്ത തുടർന്നുള്ള ജീവിതം ആനിക്കാട് മോർ ഗ്രീഗോറിയോസ് ദയറായിൽ നയിക്കും.












































































