ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഫാക്ടറിയിലെ റിയാക്ടർ സ്ഫോടനത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്ത് 11 ഫയർ എഞ്ചിനുകൾ വിന്യസിച്ചിട്ടുണ്ടെന്നും അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പരിക്കേറ്റ തൊഴിലാളികളിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.