ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാം ജയന്തി ഇന്ന്. രാവിലെ 10.30 ന് അനുസ്മരണ സമ്മേളനത്തിൽ നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ, പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണവർമ്മ തമ്പുരാൻ, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുക്കും.
ഭാഗവതാമതസത്ര മുഖ്യയജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യോഗത്തിൽ അധ്യക്ഷനായിരിക്കും. മണിയൂർ ദിവാകരൻ നമ്പൂതിരി സ്വാഗതമാശംസിക്കും.
മള്ളിയൂർ ഗണേശ പുരസ്കാരം ചടങ്ങിൽ പ്രശസ്ത നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന് സമർപ്പിക്കും. തുടർന്ന് കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനത്തോടെ മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷങ്ങൾ പരിസമാപിക്കും.
ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രവും ജയന്തി സംഗീതോത്സവവും ഇന്ന് സമാപിക്കും.














































































