ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഉഷസ് (38)ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച 3 മണിയോടെ മരങ്ങാട്ടുപിള്ളി ആണ്ടൂർ കുടക്കച്ചിറ റോഡിൽ ആടുകാല ഷാപ്പിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഉഷസ് ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇന്ന് രാവിലെ ആണ് മരിച്ചത്. കെട്ടിട നിർമ്മാ തൊഴിലാളിയായ ഉഷസ് പത്ത് വർഷത്തോളമായി ആണ്ടൂരിൽ കുടുംബസമേതം വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.














































































