കോഴിക്കോട് രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.
പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചു പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.












































































