പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചു. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും, പ്രശസ്‌ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക.ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യമുള്ള മല്ലിക, സംവിധായിക,നാടകകൃത്ത് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.കലാമണ്ഡലം ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ നീക്കിയതിന്റെ തുടർച്ചയായാണ് മല്ലിക സാരാഭായിയുടെ നിയമനം.ഇതുവരെ സാംസ്കാരിക മന്ത്രി വി.എൻ.വാസവനു ആയിരുന്നു താൽകാലിക ചുമതല നൽകിയിരുന്നത്.
