വിയോജിപ്പുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യനന്മക്കായി ഒന്നിച്ചുനില്‍ക്കണമെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
ട്രംപ്- മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തിയാണ് തരൂരിന്റെ പോസ്റ്റ്.
തെരഞ്ഞെടുപ്പിന് മുമ്ബുള്ള വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം ആ വിയോജിപ്പുകളെല്ലാം മറന്ന് രാജ്യനന്മയ്ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്'. തരൂര്‍ എക്‌സില്‍ കുറിച്ചു.
ട്രംപും മംദാനിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച വലിയ രീതിയില്‍ ജനശ്രദ്ധയാര്‍ജിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്ബെയ്തിരിക്കുന്നത്.













































































