ഇടുക്കി പൂപ്പാറയിൽ തോണ്ടി മലക്ക് സമീപം മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു
തമിഴ്നാട്ടിൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്.തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59) വള്ളിയമ്മ (73) , സജേന്ദ്രൻ (8) എന്നിവരാണ് മരിച്ചത്
ഇരുപതോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട വാഹനം വളവ് തിരിയാതെനേരെകൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു