*
ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാറിനെയും അഹമദാബാദിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ടീസ്ത, ആർ.ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണമുന്നയിച്ചതിനാണ് മുംബൈയിലെ വീട്ടിലെത്തി ടീസ്തയെ ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് കസ്റ്റഡിയിലെടുത്തത്.
സുപ്രീം കോടതി നിർദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.
ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.