രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ചൊവ്വാഴ്ച കേസ് പരിഗണിക്കവെ മെറ്റാ അധികൃതരെ ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയില്‍ ശാസിച്ചു.
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. ഒരു അക്കം പോലും ചോരരുത്: ഇന്ത്യയില്‍ നിന്നുള്ള ഡാറ്റയുടെ ഒരു അക്കം പോലും പുറത്തുപോകാത്ത വിധം സുരക്ഷ ഉറപ്പാക്കണം.
ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. അതിന് സാധിക്കില്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങാമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
വാട്ട്സ്‌ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കമാണ് വിവാദമായത്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ഡാറ്റ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.














































































