ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) മരിച്ചത്.
സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്.
ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരിച്ചത്.
ഇറഞ്ഞാൽ - തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ, ബസ് മുന്നോട്ട് എടുത്തപ്പോൾ ഇതിനടിയിൽ പെടുകയായിരുന്നു.
ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
ശബ്‌ദം കേട്ട ഉടൻ തന്നെ യാത്രക്കാരും, പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും വയറിലുണ്ടായ മാരകമായ ക്ഷതം മരണകാരണമായാണ് വിവരം.











































































