എറണാകുളം: പറവൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടി നഗരസഭ. പറവൂരിലെ വസന്ത വിഹാർ ഹോട്ടലിനെതിരെയാണ് നടപടി. കുന്നുകര സ്വദേശികൾ രാവിലെ ഇവിടെ നിന്ന് കഴിച്ച മസാലദോശയിൽ നിന്നാണ് തേരട്ടയെ കണ്ടെത്തിയത്. ഹോട്ടലിലെ അടുക്കളയിൽ ദോശമാവ് ഉൾപ്പടെയുള്ളവ അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പലതവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ വീഴ്ച ആവർത്തിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
