മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അര്‍ജുന പുരസ്കാരം. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരാണ് അനസിനെ കൂടാതെ അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായത്. ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവാണ് അനസ്. അത്ലറ്റ് ദീപ മാലിക്കും ഗുസ്തി താരം ബജ്റംഗ് പൂനിയയും ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായി.
കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന് ലഭിച്ചു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയുമാണ് അദ്ദേഹം.