ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ തിരക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ല; നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പുറത്തിറക്കാനാണ് നീക്കം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് വിവരം. പല മണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ടെന്നും തീരുമാനമായ മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ട്. ഇതാണ് ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്.
എംപിമാര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളില്‍ പ്രഖ്യാപനം. എംപിമാര്‍ മത്സരിക്കണോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട വിഷയമാണ്.
തീരുമാനം വരുംവരെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. എന്നാല്‍ മത്സരിക്കാന്‍ എംപിമാര്‍ നീക്കത്തിലാണെന്ന വിവരമുണ്ട്. കേരള ഹൗസില്‍ നിന്ന് അടൂര്‍ പ്രകാശ് നോണ്‍ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ആദ്യഘട്ട പട്ടിക ഇന്ന് ഉണ്ടാകുമെന്നായിരുന്നു സൂചന; 32 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് രണ്ടാം പട്ടിക ബുധനാഴ്ച വരുമെന്നുമായിരുന്നു വിവരം.














































































