വിശ്വാസ സമൂഹത്തിന് അനുഗ്രഹ പുണ്യമേകി
കോട്ടയം മണർകാട് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നട നടന്നു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനക്കിടെയാണ് ചരിത്രപ്രസിദ്ധമായ നടതുറന്നത്.
പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നാനാജാതിമതസ്ഥരായ നൂറുകണക്കിന് ആളുകളും നടതുറക്കൽ ചടങ്ങിൽ സാക്ഷികളാകാൻ ദേവാലയത്തിലേക്ക് എത്തിയിരുന്നു.