ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. മാറി മറിഞ്ഞ് ലീഡ് നില. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 250 വാർഡുകളാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ഉള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും, ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും 250 സ്ഥാനാർത്ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്.

എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുന്ന ബിജെപി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷയിലാണ്. ലീഡ് നില മാറി മറിയുകയാണ്.