ബംഗളൂരു: കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസില്‍ എ.രാജേഷിന്‍റെ മകള്‍ അൻവിത (18) ആണ് മരിച്ചത്.
വൈറ്റ്ഫീല്‍ഡ് സൗപർണിക സരയൂ അപ്പാർട്മെന്‍റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍. മാതാവ്: വിനി. സഹോദരൻ: അർജുൻ.














































































