സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്ടോപ്പുകൾ കൈറ്റ് വഴി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചതിനാൽ 3600 കോടി ലഭിക്കാനായി. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2023 ജനുവരി-മാർച്ച് മാസങ്ങളിലായി 36,666 ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂൾ സ്കീമിൽ ലാബുകൾക്കായി 16500 പുതിയ ലാപ്ടോപ്പുകൾ നൽകും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്ടോപ്പുകൾ നൽകും. വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്ടോപ്പുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
