സംവിധായകൻ അറ്റ്ലിക്കും പ്രിയ മോഹനും ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം വഴിയാണ് തങ്ങളുടെ ആദ്യ കുഞ്ഞിൻ്റെ ജനനം ദമ്പതികൾ അറിയിച്ചത്. കുഞ്ഞ് ജനിച്ചത് ജനുവരി 31നായിരുന്നു. അറ്റ്ലി പോസ്റ്റ് ഇട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിലെ പ്രമുഖർ രംഗത്ത് എത്തി. കീർത്തി സുരേഷ്, കല്ല്യാണി പ്രിയദർശൻ തുടങ്ങിയ പ്രമുഖർ ആശംസയുമായി എത്തി. "എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത് ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകൻ എത്തി. രക്ഷിതാക്കൾ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു" - അറ്റ്ലി തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ബെഡിൽ കിടന്ന് ഒരു കുട്ടി ഷൂ ഉയർത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ "It's a boy" എന്നും എഴുതിയിട്ടുണ്ട്.
