യാക്കോബായ സഭ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ നവംബർ 1 ന് ആചരിക്കും. രാവിലെ 08.30 ന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കുന്ന ത്രോണോസുകളിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെയും സഭയിലെ മെത്രാപ്പോലീത്തന്മാരുടെയും വൈദീകരുടെയും കാർമികത്വത്തിൽ അൻപത്തിയൊന്നിന്മേൽ കുർബ്ബാന നടത്തും.

1974 മുതൽ 2024 വരെ 51 വർഷം യാക്കോബായ സഭയെ നയിച്ചതിനെ അനുസ്മരിച്ചാണ് 51ന്മേൽ കുർബ്ബാന.













































































