കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി.മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്.
തുടർന്ന് നാട്ടുകാർ പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെൺകുട്ടിടെആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമല്ല.
വിഷ്ണുപ്രിയ എൽഎൽബിയ്ക്ക് അഡ്മിഷൻ എടുക്കാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്തത്.