2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ നാമനിർദ്ദേശപത്രികകൾ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകൾ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്. ആകെ 140995 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചത്.
അന്തിമ കണക്ക് ഇന്നേ ലഭ്യമായുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം തിങ്കൾ പകൽ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികൾ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.












































































