കോട്ടയം: ശബരിമല കതിന അപകടത്തിൽ മരണം രണ്ടായി.പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്.കോട്ടയം
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. തൈതാടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം
രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു.മാളികപ്പുറത്ത് വെടിവഴിപാടിനായി
കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടത്തിൽ ജയകുമാറിനും
രജീഷിനും പുറമേ അമൽ എന്നയാൾക്കും പൊള്ളലേറ്റിരുന്നു. രക്ഷാപ്രവർത്തനം
കൃത്യമായി നടന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വെടിമരുന്ന് സൂക്ഷിക്കുന്നത് മതിയായ
സുരക്ഷയില്ലാതെ ആണെന്നും കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
