ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്.
ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളായിരുന്നു.
മറ്റൊരു മത്സരത്തില്‍ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു. പരാഗ്വെ 1-0 ത്തിന് പെറുവിനെ മറികടന്നു. ചിലി - ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.














































































