അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.