വയനാട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. മരിച്ച വിശ്വനാഥൻ്റെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ല എന്നത് കള്ളമാണെന്നും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിൻ്റെ ഫോട്ടോകൾ നിരത്തി സഹോദരങ്ങൾ പറഞ്ഞു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കെതിരെയും കുടുംബം. ഡോക്ടറെ സസ്പെൻഡ് ചെയ്യണം. ഇത്രയും പരിക്കുകൾ ഉണ്ടായിട്ട് പിന്നെ പരിക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടിക്കണമെന്നും, നടന്നത് ആൾക്കൂട്ട മർദനമാണെന്നും വിശ്വനാഥൻ്റെ കുടുംബം ആരോപിച്ചു.















































































