ആദ്യം റിപ്പോർട്ട് കിട്ടുമ്പോൾ
ബി ജെ പി - 26
ആം ആദ്മി - 11
കോൺഗ്രസ് - 1
രാവിലെ പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഫല സൂചന അനുസരിച്ച് രണ്ട് സീറ്റുകളില്‍ ബിജെപി മുന്നില്‍ ആയിരുന്നു. എന്നാലിപ്പോള്‍ ആംആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്.
വോട്ടിംഗ് ദിവസം തന്നെ പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണകക്ഷി പാർട്ടിയായ ആംആദ്മി (എഎപി) തളളിയിട്ടുമുണ്ട്. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. അതേസമയം തോല്‍വി ഭയന്ന് എഎപി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പരാമർശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഡല്‍ഹിയില്‍ എക‌്സിറ്റ് പോളുകള്‍ കൂടി നല്‍കുന്ന ആത്മവിശ്വാസത്തില്‍ സർക്കാർ രൂപീകരണ നീക്കങ്ങള്‍ ബിജെപി ആരംഭിച്ചെന്നാണ് സൂചന.