എറണാകുളം ലോക്സഭാ സ്ഥാനാര്‍ത്ഥി പി. രാജീവ് രചിച്ച എന്ത് കൊണ്ട് ഇടത് പക്ഷം എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.രാജ്യത്തെ ഇടത് പക്ഷത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുകയാണ് എന്ത് കൊണ്ട് ഇടത് പക്ഷം എന്ന പുസ്തകം. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഇടത് പക്ഷം ചെലുത്തുന്ന സ്വാധീനവും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക് പുസ്തകത്തിന്റെ ആദ്യ പതിപ്പ് എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നല്കി പുസ്തകം പ്രകാശനം ചെയ്തു.