കോട്ടയം: കോട്ടയത്ത് റോഡ് നിർമ്മാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജംങ്ഷനിൽ വെച്ച് കാരാപ്പുഴ സ്വദേശി ജിഷ്ണുവിൻ്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ് അറ്റകുറ്റപണിയുടെ ഭാഗമായാണ് കയർ റോഡിൽ കെട്ടിയിരുന്നത്. കയർ കഴുത്തിൽ മുറുകി യുവാവ് ബൈക്കിൽ നിന്ന് തെറിച്ചു നിലത്തു വീണു.
